മട്ടാഞ്ചേരി: എം.എ.എസ്.എസ്.എൽ.പി.സ്കൂളിൽ നടന്ന ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി മട്ടാഞ്ചേരി എസ്.ഐ. കെ.മുകുന്ദൻ ഉദ്ഘാടനം ചെയ്തു. വി.യു. ഹംസക്കോയ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ പി.എം. ഇസ്മുദ്ദീൻ, ഹെൽത്ത് ഇൻസ്പെക്ടർ ശ്രീകാന്ത്, കെ.ബി. സലാം, കെ.ബി. അഷറഫ്, സി.എ.ഫൈസൽ, അബ്ദുൽ ഖാദർ ജബ്ബാർ, പ്രധാനാദ്ധ്യാപിക ഐ.ഷിംജ, ടി.യു.തനൂജ തുടങ്ങിയവർ സംസാരിച്ചു.