aalangad

ആലങ്ങാട്: ആലങ്ങാട് യോഗത്തിന്റെ ആഭിമുഖ്യത്തിൽ ഡിസംമ്പർ 20 മുതൽ 25 വരെ നടക്കുന്ന അയ്യപ്പ മഹാസത്രത്തിന്റെ സ്വാഗതസംഘം ഓഫീസ് നിയുക്ത ശബരിമല മേൽശാന്തി ജയരാമൻ നമ്പൂതിരിയും മാളികപ്പുറം മേൽശാന്തി ഹരിഹരൻ നമ്പൂതിരിയും ചേർന്ന് നിർവഹിച്ചു.

സത്രാചാര്യൻ പള്ളിക്കൽ സുനിൽ, സത്രം ചെയർമാൻ എസ്.എസ്. മേനോൻ, ജനറൽ കൺവീനർ പി.എസ്. ജയരാജ്, രക്ഷാധികാരി ശ്രീകുമാർ ചെമ്പോല, റെജി കുമാർ, കൺവീനർ മാരായ ടി.ബി. സജീവ്, കെ.ആർ. ബിജു, സാബു മാരായിൽ, സുനിൽ തിരുവാലൂർ, സുരേഷ് പൈ, അനൂപ് തെറ്റയിൽ തുടങ്ങിയവർ നേതൃത്വം നൽകി.