കാലടി : ജനാധിപത്യ സമൂഹസൃഷ്ടിയുടെ അടിസ്ഥാന ശിലയായ സർവകലാശാലകളെ അലോസരപ്പെടുത്തുന്ന ചാൻസിലറുടെ നടപടികളിൽ സംസ്കൃത സർവകലാശാല അദ്ധ്യാപക, അനദ്ധ്യാപക സംഘടനകൾ സർവ്വകലാശാല കവാടത്തിൽ പന്തൽ കെട്ടി പ്രതിഷേധമാരംഭിച്ചു. ഇന്നലെ നടന്ന സമരം എം. കെ. സംഗമേശൻ ഉദ്ഘാടനം ചെയ്തു.
ദിവസവും രാവിലെ 11 .30 മുതൽ ഒരു മണി വരെയും ഉച്ചയ്ക്ക് 3 .30 മുതൽ അഞ്ച് വരെയും പ്രതിഷേധ സമരം നടക്കും .എം. കെ. ഷമീർ , സുനിത ഗോപാലകൃഷ്ണൻ , ബിജു വിൻസന്റ് എന്നിവർ സംസാരിച്ചു.