ആലുവ: എട്ടേക്കർ സെന്റ് ജൂഡ് തദ്ദേവൂസ് തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ യൂദാതദേവൂസിന്റെ തിരുനാളിന് വരാപ്പുഴ അതിരൂപത വികാരി ജനറൽ പെരിയ മോൺസിഞ്ഞോർ മാത്യു ഇലഞ്ഞിമറ്റത്തിന്റെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. തുടർന്ന് സമൂഹ ദിവ്യബലി നടന്നു. ഇന്ന് മുതൽ ഞായർ വരെ വിശുദ്ധ കർമ്മങ്ങൾക്ക് വിവിധ വൈദികരും രൂപത മെത്രാപ്പോലീത്ത മോസ്റ്റ് റവറന്റ് ജോസഫ് കളത്തിൽ പറമ്പിലും ആർച്ച് ബിഷപ്പ് എമെരിത്തൂസ് മോസ്റ്റ് റവറന്റ് ഡോക്ടർ ഫ്രാൻസിസ് കല്ലറക്കൽ പിതാവും മുഖ്യകാർമ്മികത്വം വഹിക്കും. മൂന്നാം തീയതി വിശുദ്ധന്റെ ഊട്ടു തിരുനാൾ നേർച്ചസദ്യ രാവിലെ ഒമ്പത് മുതൽ രാത്രി 8 മണി വരെ നടക്കും.