excise

ആലുവ: എടയപ്പുറം എസ്.എൻ.ഡി.പി ഗ്രന്ഥശാല ബാലവേദിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ വിമുക്തി ക്ലബ്ബ് രൂപീകരിച്ചു. ഭാരവാഹികളായി കെ.എസ്. ആദിത്യ (പ്രസിഡന്റ്), പ്രിയങ്ക സിംഗ് (വൈസ് പ്രസിഡന്റ്), അഭയ് കൃഷ്ണ (സെക്രട്ടറി), നയൻ ലക്ഷ്മി (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

ബാലവേദി പ്രസിഡന്റ് ഫഹ്മ ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം സാഹിദ അബ്ദുൾസലാം ഉദ്ഘാടനം ചെയ്തു. ആലുവ എക്‌സൈസ് ഓഫീസിലെ വനിതാ സിവിൽ എക്‌സൈസ് ഓഫീസർ നിജ ജോയ് ലഹരി വിമുക്ത ക്ലാസെടുത്തു. ഗ്രന്ഥശാല പ്രസിഡന്റ് സി.കെ. ജയൻ ലഹരി വിമുക്ത സന്ദേശം നൽകി. സെക്രട്ടറി സി.എസ്. അജിതൻ, വനിതാവേദി സെക്രട്ടറി റാണി സനൽകുമാർ, ജോയിന്റ് സെക്രട്ടറി കെ.കെ. സുബ്രമണ്യൻ, വനിതാവേദി കോർഡിനേറ്റർ ലക്ഷ്മി സാജു, ഷിജി രാജേഷ്, നവീൻ രജീബ്, റിത മറിയം എന്നിവർ സംസാരിച്ചു.