പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്തിലെ കുറിച്ചിക്കോട് കോരമംഗലം പാടശേഖര സമിതിയുടെ നേതൃത്വത്തിൽ കൃഷിഭവന്റെ സഹകരണത്തോടെ കർഷകർക്ക് വിത്ത് വിതരണം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് അംഗം മനോജ് മൂത്തേടൻ വിതരണോദ്ഘാടനം നിർവഹിച്ചു. പാടശേഖര സമിതി പ്രസിഡന്റ് എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ സിന്ധു അരവിന്ദ്, സമിതി ഭാരവാഹികളായ എ.ആർ. രാജൻ, ടി.കെ. സജീവ് എന്നിവർ പ്രസംഗിച്ചു.