കൊച്ചി: പുതിയ കാലത്തിന്റെ മാദ്ധ്യമമായ ഒ.ടി .ടി പ്ലാറ്റുഫോമുകളുടെ സാദ്ധ്യതകൾ അവതരിപ്പിക്കുന്ന ഒ.ടി.ടി ഉച്ചകോടി നാളെ കൊച്ചിയിലെ ഹോളിഡേ ഇൻ ഹോട്ടലിൽ നടക്കും. ഒ.ടി.ടിയുടെ ഉള്ളടക്കം, ഉച്ചകോടി ചർച്ച ചെയ്യും.
കേരള വിഷൻ ബ്രോഡ്ബാൻഡ്, കേരള ഇൻഫോ മീഡിയ എന്നിവർ സംയുക്തമായി നടത്തുന്ന ഉച്ചകോടിയിൽ ബിസിനസ്, ഡിജിറ്റർ സ്ട്രീമിംഗ് എന്നിവയുടെ സാദ്ധ്യതകൾ ചർച്ച ചെയ്യും. രാവിലെ 10ന് കെ. ഫോൺ മാനേജിംഗ് ഡയറക്ടർ ഡോ. സന്തോഷ് ബാബു ഉദ്ഘാടനം ചെയ്യും. ഏഷ്യാനെറ്റ് എഡിറ്റോറിയൽ അഡ്വൈസർ എം.ജി. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. ഫെഫ്‌ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ, മാദ്ധ്യമ നിരൂപകൻ ഡോ.സി.എസ്. വെങ്കിടേശ്വരൻ, നടനും നിർമ്മാതാവുമായ പ്രകാശ് ബാരെ, ടാറ്റ എൽക്സി ഗ്ളോബൽ പ്രാക്ടീസ് മേധാവി അജയകുമാർ മെഹർ, സീ 5 ഡയറക്ടർ വിനോദ് ജോഹ്രി, സോൺവേർ ടെക്നോളജീസ് ചീഫ് മാർക്കറ്റിംഗ് ഓഫീസർ ഗൗരവ് സോറൽ, ഒ.ടി.ടി വിദഗ്ദ്ധൻ രാജീവ് ജോൺ, നെക്സസ് ഓട്ടോമേഷൻസ് സി.ഇ.ഒ ഭാർഗവ് ഷാ തുടങ്ങിയവർ പങ്കെടുക്കും.
200 പ്രതിനിധികൾ കോൺക്ലേവിൽ പങ്കെടുക്കുമെന്ന് കേബിൾ ടി.വി. ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.വി. രാജൻ, പ്രസിഡന്റ് അബൂബക്കർ സിദ്ദിഖ്, കേരള ഇൻഫോമീഡിയൽ സി.ഇ.ഒ എൻ.ഇ. ഹരികുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.