പെരുമ്പാവൂർ: സർക്കാരിനെ അട്ടിമറിക്കാനുള്ള ഗവർണറുടെ നടപടിക്കെതിരെ എൻ.സി.പി മണ്ഡലം കമ്മിറ്റി പ്രഷേധിച്ചു. ഏകാധിപത്യഭരണത്തിന് ആർ.എസ്.എസ്. പിന്തുണയോടുകൂടി ഗവർണർ മുഹമ്മദ് ആരിഫ് കേരള സർക്കാർ ചെയ്യുന്ന എല്ലാ പ്രവർത്തികളെയും കുറ്റപ്പെടുത്തുകയും 9 വി.സി.മാരെ രാജിവെപ്പിക്കാനുള്ള തീരുമാനത്തെയും നടത്തുന്ന എല്ലാ ശ്രമങ്ങളെയും കേരള ജനത ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കണമെന്ന് എൻ.സി.പി. പെരുമ്പാവൂർ മണ്ഡലം കമ്മിറ്റി പ്രമേയം പാസാക്കി. പ്രതിഷേധം ജില്ലാ സെക്രട്ടറി സി.കെ. അസിം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം.ബി. സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷമീർ ചായമാടി, റോയ്, രഘു, റസാഖ്, ജോളി, മൻസൂർ, വീരാസ്, പാപ്പച്ചൻ എന്നിവർ സംസാരിച്ചു.