പറവൂർ: ഗവർണ്ണറുടെ ജനാധിപത്യ കശാപ്പിനെതിരെ എൽ.ഡി.എഫ് നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തി. പറവൂർ നഗരത്തിൽ എസ്. ശർമ ഉദ്ഘാടനം ചെയ്തു. കെ.പി. വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. ടി.ആർ. ബോസ്, ടോബി മാമ്പിള്ളി, മുഹമ്മദ് ആലു, ഡിവിൻ കെ. ദിനകരൻ, എം.പി. ഏയ്ഞ്ചൽസ്, സി.പി. ജയൻ, അഡ്വ. ജേക്കബ് ജോർജ്, കെ. സുധാകരൻ പിള്ള, മീന സുരേഷ് എന്നിവർ സംസാരിച്ചു. പുത്തൻവേലിക്കരയിൽ പി.എസ്. ഷൈലയും കോട്ടുവള്ളിയിൽ എം.ബി. സ്യമന്തഭദ്രനും ചിറ്റാറ്റുകരയിൽ കെ.ഡി. വേണുഗോപാലും ഏഴിക്കരയിൽ എ.എസ്. ദിലീഷും മൂത്തകുന്നത്ത് ജോർജ് ജോസഫും ചേന്ദമംഗലത്ത് പി.പി. അജിത്ത് കുമാറും പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്തു.