കൊച്ചി: എറണാകുളം കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ഇന്ന് സ്തനാർബുദ ബോധവത്കരണ ക്യാമ്പും പരിശോധനയും നടത്തും. രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് ഒന്നു വരെയാണ് മാമോഗ്രാം പരിശോധന. ക്യാമ്പിന് വിദഗ്ദ്ധ ഡോക്ടർമാർ നേതൃത്വം നൽകും. ഉച്ചകഴിഞ്ഞ് 3 മുതൽ ഫ്‌ളാഷ് മോബും കാൻസർ വിദഗ്ദ്ധൻ ഡോ. വി.പി. ഗംഗാധരന്റെ പ്രഭാഷണവും ഉണ്ടാകും.