വൈപ്പിൻ: ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ ഫോസ് ടാഗ് പരിശീലന പരിപാടി ഞാറക്കൽ മർച്ചന്റ്‌സ് യൂണിയൻ ഹാളിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി പോൾ. ജെ. മാമ്പിള്ളി ഉദ്ഘാടനം ചെയ്തു.

ഭക്ഷ്യ സുരക്ഷ ഓഫീസർ ഡോ. സിന്ധ്യ ജോസ് ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന വ്യാപാരികൾ പാലിക്കേണ്ടതായ കാര്യങ്ങൾ വിശദീകരിച്ചു. പരിശീലന പരിപാടിയിൽ പങ്കെടുത്ത വ്യാപാരികൾക്ക് സർട്ടിഫിക്കറ്റും വിതരണം ചെയ്തു. ഞാറക്കൽ മർച്ചന്റ്‌സ് യൂണിയൻ പ്രസിഡന്റ് ഡിക്‌സൺ മാതിരപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. ഏകോപന സമിതി വൈപ്പിൻ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി വി. കെ. ജോയ്, ട്രഷറർ മാത്തച്ഛൻ ആക്കനത്ത്, ജില്ലാ കമ്മിറ്റി അംഗം റിമോൾഡ് ആന്റണി, എം. ജെ. മാർട്ടിൻ തുടങ്ങിയവർ പ്രസംഗിച്ചു.