
പെരുമ്പാവൂർ: സാഹിത്യകാരനും ജീവകാരുണ്യ പ്രവർത്തകനുമായ ഡോ. ഡീക്കൺ ടോണി മേതലയെ ആദരിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഗ്ലോബൽ പീസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഡോക്ടറേറ്റും കലാ സാഹിത്യ പ്രവർത്തനങ്ങൾക്ക് ഭാരത് കലാരത്‌ന അവാർഡും ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ ബി.ജെ.പി നേതാവും ദേശീയ കൗൺസിൽ അംഗവുമായ പി.എം. വേലായുധന്റെ ജീവിതത്തെ കുറിച്ചുള്ള 'പി.എം. എന്ന രസികൻ ' എന്ന പുസ്തകത്തിന്റെ പ്രകാശന വേദിയിലായിരുന്നു ആദരം. ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയാണ് പുസ്തകത്തിന്റെ പ്രകാശന കർമം നിർവഹിച്ചത്. ഡോ. കെ .എസ്.രാധാകൃഷ്ണന്റെ അദ്ധ്യക്ഷയിൽ നടന്ന യോഗത്തിൽ റിട്ട. ജസ്റ്റിസ് സി.കെ. അബ്ദുൾ റഹീം, എം.കെ. കുഞ്ഞോ ൽ . ഡോ. ഏലിയാസ് മോർ അത്താനാസിയോസ് മെത്രാപോലീത്ത. അഡ്വ. ജയശങ്കർ, ബാദുഷ തങ്ങൾ ഡോ. ദിവ്യ സുരേഷ്, കെ.ജി. ഹരിദാസ്, ബേബി കരുവേലിൽ , മാദ്ധ്യമ പ്രവർത്തകയായരാജ ശ്രീ പന്തപ്പിള്ളി എന്നിവർ പ്രസംഗിച്ചു.