roy-john

തൃക്കാക്കര: വീട്ടിലെ ചവിട്ടുപടിയിൽ നിന്ന് കാൽ വഴുതി വീണ് കോഴിക്കോട് ഡെപ്യൂട്ടി തഹസീൽദാർ കാക്കനാട് അത്താണി കൊട്ടാരത്തിൽ വീട്ടിൽ റോയി ജോൺ (55) മരിച്ചു. തിങ്കളാഴ്ച രാത്രി 8ഓടെയായിരുന്നു അപകടം. ഈ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ഭാര്യ പള്ളിയിലെ പ്രാർത്ഥന കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് ചവിട്ടുപടിക്ക് താഴെ റോയി വീണുകിടക്കുന്നത് കണ്ടത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ 10ഓടെ മരിച്ചു. കാക്കനാട്, എളംകുളം, മുളവുകാട്, ഇടപ്പള്ളി നോർത്ത് വില്ലേജോഫിസുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: സോജി റോയ് (നോയൽ ബിൽഡേഴ്സ്). മക്കൾ: റിച്ചി റോയ്, റോസ് എൻസ റോയ്. സംസ്കാരം വെള്ളിയാഴ്ച 11ന് ചെമ്പുമുക്ക് സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ.