
കൂത്താട്ടുകുളം: ഇലഞ്ഞി പഞ്ചായത്ത് പരിധിയിൽ നിർമ്മാണമാരംഭിച്ച വെങ്കുളം ടാർ മിക്സിംഗ് പ്ലാന്റിന്റെ അനുമതി സംബന്ധിച്ച് പഞ്ചായത്തിന്റെ ഒത്തുകളി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് ബഹുജന മാർച്ചും ധർണയും നടത്തി. സി.പി.എം ഏരിയാ സെക്രട്ടറി പി.ബി. രതീഷ് ഉദ്ഘാടനം ചെയ്തു.
സംസ്‌ഥാന ജനറൽ സെക്രട്ടറി ടോമി.കെ.തോമസ് ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് ജോയ് കുളത്തിങ്കൽ അദ്ധ്യക്ഷനായി. നേതാക്കളായ വി.ജെ. പീറ്റർ, എൻ.കെ. രവി, ഡെന്നീസ് മർക്കോസ് സജിമോൻ വാട്ടപ്പള്ളിയിൽ, പി.ജി. പ്രശാന്ത് സന്തോഷ് കോരപിള്ള, ജോർജ് ചമ്പമല, മാജി സന്തോഷ്, ഡോജിൻ ജോൺ, എൽസി ടോമി തുടങ്ങിയവർ സംസാരിച്ചു.