
കൊച്ചി: സാംസ്കാരിക കേരളത്തിലെ നിറസാന്നിദ്ധ്യമായ പ്രൊഫ. എം.കെ. സാനുവിന്റെ 96-ാം പിറന്നാൾ ദിനമായ ഇന്ന് കൊച്ചി പൗരാവലിക്ക് വേണ്ടി കൊച്ചി കോർപ്പറേഷൻ അദ്ദേഹത്തെ ആദരിക്കും.രാവിലെ 11ന് ടി.ഡി.എം ഹാളിൽ നടക്കുന്ന ചടങ്ങിൽ എം.പിമാർ,എം.എൽ.എമാർ,പ്രമുഖ രാഷ്ട്രീയനേതാക്കൾ,ജനപ്രതിനിധികൾ,സാംസ്കാരിക പ്രവർത്തകർ,പൗരപ്രമുഖർ,സാനുവിന്റെ ശിഷ്യർ തുടങ്ങിയവർ പങ്കെടുക്കും.തുടർന്ന് സ്നേഹവിരുന്നും ഉണ്ടായിരിക്കും.ചാവറ കൾച്ചറൽ സെന്ററിൽ രാവിലെ 8.15ന് സാനുവിനൊപ്പം പ്രഭാതഭക്ഷണം പ്രത്യേക സ്നേഹാദരമായി ഒരുക്കിയിട്ടുണ്ടെന്ന് സെന്റർ ഡയറക്ടർ ഫാ.തോമസ് പുതുശേരി അറിയിച്ചു.