 
കൊച്ചി: കേരള ഹൈക്കോടതി ലീഗൽ സർവീസ് കമ്മിറ്റിയുടെ കീഴിൽ ഫാമിലി കൗൺസലിംഗ് സെന്റർ പദ്ധതി ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാർ ഉദ്ഘാടനം ചെയ്തു. ഹൈക്കോടതി സമുച്ചയ പരിധിയിലെ നിയമ സഹായഭവന്റെ താഴത്തെ നിലയിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. കക്ഷികളുടെ സൗകര്യവും ലഭ്യതയും അനുസരിച്ച് ഓൺലൈനായും ഓഫ്‌ലൈനായും കൗൺസലിംഗ് സെക്ഷനുകൾ നടത്തും.