ആലുവ: ആലുവായിലും പരിസര പ്രദേശങ്ങളിലും വർദ്ധിച്ചു വരുന്ന ലഹരി ഭീകരതയ്‌ക്കെതിരെ 'ഇരുൾ നീക്കാം വെളിച്ചമേകാം' എന്ന മുദ്രാവാക്യമുയർത്തി ബി.ജെ.പി.ആലുവ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ലഹരിവിരുദ്ധ ദീപ പ്രകാശനം ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. പി.പി. ഷൈജു ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ പ്രദീപ് പെരുംപടന്ന, പി.എസ്. പ്രീത, എ.സി. സന്തോഷ് കുമാർ, രമണൽ ചേലാകുന്ന്, ജോയ് ആലുവ, ശ്രീവിദ്യ ബൈജു, ആർ. പത്മകുമാർ, പി.കെ. മഹേശൻ, പി.കെ. ബാബു, കെ.ആർ. ഷിബു, ആർ. സതീഷ് കുമാർ, കൗൺസിലർമാരായ എൻ. ശ്രീകാന്ത്, ശ്രീലത രാധാകൃഷ്ണൽ, ഇന്ദിര ടീച്ചർ, അനിൽകുമാർ, ഇല്ലിയാസ് അലി തുടങ്ങിയവർ പ്രസംഗിച്ചു.