പള്ളുരുത്തി: എസ്.എൻ.ഡി.പി യോഗം വലിയപുല്ലാര വടക്ക് ശാഖ മുൻ സെക്രട്ടറിയും കൊച്ചി യൂണിയൻ കമ്മിറ്റിയംഗവുമായിരുന്ന എ.എസ്.ദിനേശന്റെ വേർപാടിൽ ശാഖ അനുശോചിച്ചു. ശാഖാ സെക്രട്ടറി കെ.ആർ.അംബുജൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.ശെൽവൻ, സി.പി.കിഷോർ, എ.ഡി.സുധൻ, കെ.എസ്.സജീവ്, കെ.ആർ. ചന്ദ്രൻ, കെ.ആർ.മോഹനൻ, ഡോ.അരുൺ അംബു, കെ.വി.എസ്.ബോസ്, എ.എസ്.സാബു, സി.ജി.സുധീർ, സി.പി.അജിത്ത്, ലേഖ, എം.എൻ.അജിത തുടങ്ങിയവർ സംബന്ധിച്ചു.