
മൂവാറ്റുപുഴ: കദളിക്കാട് നാഷണൽ റീഡിംഗ് ക്ലബ്ബ് ആൻഡ് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ. ഉണ്ണി ചടങ്ങ് ഉദ്ഘാടനം ചെയ്തു . ലൈബ്രറി പ്രസിഡന്റ് ജയജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു . സെക്രട്ടറി ഇ.കെ. സുബാഷ് സ്വാഗതം പറഞ്ഞു. മൂവാറ്റുപുഴ എക്സൈസ് പ്രവന്റീവ് ഓഫീസർ കെ.എസ്. അജയകുമാർ ക്ലാസെടുത്തു.വിമല മാത ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ അനീറ്റ കൊച്ചുപുരക്കൽ ലഹരി വിരുദ്ധ സന്ദേശം നൽകി. സിവിൽ എക്സൈസ് ഓഫീസർ റസാക്ക് , വുമൻ എക്സൈസ് ഓഫീസർ ലൈനി മോഹൻ, ലൈബ്രറേറിൻ റാണിസാബു, ലൈബ്രറി കമ്മിറ്റി അംഗം സാബു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വിമല മാതാ ഹയർസെക്കൻഡറി സ്ക്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷകർത്താക്കളും ക്ലാസിൽ പങ്കെടുത്തു.