മൂവാറ്റുപുഴ: മൂവാറ്റുപുഴ മേഖല പൗരസമിതിയുടെ വാർഷികവും സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും 30ന് രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 1വരെ കീച്ചേരിപടി കൊച്ചക്കോൻ ഓഡിറ്റോറിയത്തിൽ ഡോ. സബൈൻ ശിവദാസൻ ഉദ്ഘാടനം ചെയ്യും. മേഖലാ പൗരസമിതി പ്രസിഡന്റ് നജീർ ഉപ്പൂട്ടുങ്കൽ അദ്ധ്യക്ഷത വഹിക്കും. നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി,വി.എം. അബ്ദുൾ സലാം മുഖ്യ പ്രഭാഷണം നടത്തും.