കളമശേരി: കളമശേരി തകിൽ കലാ കായിക സാംസ്കാരിക കേന്ദ്രം ലോക കപ്പ് ഫുട്ബാൾ ടൂർണമെന്റ് ബിഗ് സ്ക്രീനിൽ പ്രദർശിപ്പിക്കുന്നതിന് മുന്നോടിയായി ഞായറാഴ്ച ചിത്രരചനാ മത്സരം സംഘടിപ്പിക്കും. ലോക കപ്പ് പ്രമേയമാക്കിയ ചിത്രരചനയ്ക്ക് 10-ാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. കൊച്ചി സർവകലാശാല അഡ്മിനിസ്ട്രേറ്റീവ് സെന്ററി​ൽ രാവിലെ 10.30ന് മത്സരം ആരംഭിക്കും. മത്സരാർത്ഥികൾക്ക് പേപ്പർ മാത്രം നൽകുന്നതായിരിക്കും. പങ്കെടുക്കാൻ 94468 95161 നമ്പറിൽ വാട്സ്ആപ്പ് ആയി പേര് രജിസ്റ്റർ ചെയ്യണം.