kothamangalam

കോതമംഗലം: കോതമംഗലം ടൗൺ കേന്ദ്രീകരിച്ച് എക്സൈസ് നടത്തിയ റെയ്ഡിൽ അസാം നാ ഗോൻ സ്വദേശി അക്കിബുൽ ഇസ്ലാം (23) 20 ഗ്രാം ബ്രൗൺഷുഗറുമായി തങ്കളം ബസ് സ്റ്റാൻഡിൽ നിന്ന് പിടിയിലായി. പെരുമ്പാവൂരിൽ താമസിക്കുന്ന അസാം സ്വദേശി ഏക്ദിൽ എന്നയാളിൽ നിന്ന് ഒന്നര ലക്ഷം രൂപയ്ക്ക് വാങ്ങി കോതമംഗലത്ത് വിവിധ പ്രദേശങ്ങളിൽ ചില്ലറ വില്പനയ്ക്ക് എത്തിയതായിരുന്നു. കുടുംബസമേതം അസാമിൽ പോയി വൻതോതിൽ ബ്രൗൺഷുഗർ എത്തിച്ചു വില്പന നടത്തുന്നതായി ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചിട്ടുണ്ട്. എക്സൈസ് സർക്കിൾ ഇൻസ്പ്പെക്ടർ എ. ജോസ് പ്രതാബ്, കെ.എ. നിയാസ്, സിദ്ധിഖ്, പി.റ്റി. രാഹുൽ, എം.എം. നന്ദു, ബിജു പോൾ തുടങ്ങിയവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.