പറവൂർ: കരുമാല്ലൂർ പഞ്ചായത്ത് ഒന്നാംവാർഡിൽ അത്തം ജെ.എൽ.ജി ഗ്രൂപ്പ് കൃഷി ചെയ്ത പച്ചകറികൃഷിയുടെ വിളവെടുപ്പ് വാർഡ് അംഗം മാഞ്ഞാലി സഹകരണ ബാങ്ക് പ്രസിഡന്റുമായ എ.എം. അലി ഉദ്ഘാടനം ചെയ്തു. ക്ഷീരസംഘം മുൻ പ്രസിഡന്റ് കെ.കെ. സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് ഡയറക്ടറും ഗ്രൂപ്പ് കൺവീനറുമായ സാജിത നിസാർ, ജോയിന്റ് കൺവീനർ ദീപ മോഹ , മാസ്റ്റർ കർഷക മിനി നാസർ, രാജേശ്വരി കുമാരൻ, ഗീത രവീന്ദ്രൻ, യാസ്മി അഷറഫ്, ബിന്ദു വിശ്വനാഥൻ, അമ്പിക ഗോപി, ജയശ്രീ സനൽ, രജനി കുമാരൻ തുടങ്ങിയവർ പങ്കെടുത്തു. വെണ്ടക്ക, അച്ചിങ്ങപയർ, തക്കാളി, പടവലങ്ങ, കപ്പകിഴങ്ങ്, വിവിധയിനം മുളകുകൾ എന്നിവയുടെ വിളവെടുപ്പാണ് നടന്നത്.