പറവൂർ: കൈത്തറിഗ്രാമം പദ്ധതിയുടെ തറക്കല്ലിടൽ ചേന്ദമംഗലം കൊറ്ററ്റാലിൽ അടുത്തമാസം 19ന് മന്ത്രി പി. രാജീവ് നിർവഹിക്കും. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അദ്ധ്യക്ഷത വഹിക്കും. പരിപാടിയുടെ വിജയത്തിനായി ചേർന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ ഇന്ത്യൻ ഇൻസ്റ്റിട്ട്യൂട്ട് ഒഫ് ഹാൻഡ്ലൂം എക്സിക്യുട്ടീവ് ഡയറക്ടർ എൻ. ശ്രീധന്യൻ പദ്ധതി വിശദീകരണം നടത്തി.

ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് അംഗം എ.എസ്. അനിൽകുമാർ, പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ്, ടി.ആർ. ബോസ്, എ.കെ. സുരേഷ്, കെ.പി. സദാനന്ദൻ, ഫസൽ റഹ്മാൻ, കെ.ടി. മാത്തച്ചൻ, ടി.എസ്. ബേബി എന്നിവർ സംസാരിച്ചു. കൈത്തറി മ്യൂസിയം, ഉത്പാദന - വിപണന കേന്ദ്രം, ആധുനിക ഡൈഹൗസ് എന്നിങ്ങനെ വിവിധ പദ്ധതികൾ കൈത്തറി ഗ്രാമത്തിലുണ്ടാകും. സംഘാടക സമിതി ഭാരവാഹികളായി എ.എസ്. അനിൽകുമാർ (ചെയർമാൻ), കെ.എസ്. പ്രദീപ് കുമാർ (ജനറൽ കൺവീനർ), പി.എ. നജീബ്, എൻ. ശ്രീധന്യൻ (കൺവീനർമാർ) എന്നിവരെ തിരഞ്ഞെടുത്തു.