 
പറവൂർ: മലയാളികളുടെ ഭക്ഷണക്രമത്തിൽ ഒഴിച്ചുകൂടാനാവാത്ത പച്ചക്കറിയിനമാകുകയാണ് അമ്പിളി മത്തൻ. ചെറിയ ഇനത്തിൽപ്പെട്ട സുന്ദരി മത്തൻ എന്ന അമ്പിളിമത്തൻ മുൻകാലങ്ങളിൽ മറുനാട്ടിൽ നിന്നാണ് മലയാളിക്ക് ലഭിച്ചിരുന്നത്. ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ മികച്ച കർഷകനായ മോഹനൻ ഇത്തവണ വ്യാപകമായി കൃഷി ചെയ്തത് അമ്പിളി മത്തനാണ്. സ്വർണവർണമുള്ള ഈ മത്തൻ കാഴ്ചയിൽ സുന്ദരിയാണ്. വിപണി സാദ്ധ്യത കണക്കിലെടുത്ത് മോഹനൻ വിത്തിനായി വിവിധ സ്ഥലങ്ങളിൽ അന്വേഷിച്ചിട്ടും കിട്ടിയിരുന്നില്ല. ഒടുവിൽ നന്നായി വിളഞ്ഞ സുന്ദരിമത്തങ്ങ കടയിൽ നിന്ന് വാങ്ങി അതിൽ വിത്തെടുത്താണ് കൃഷി തുടങ്ങിയത്. കോഴിവളവും ചാണകവും ഉപയോഗിച്ചായിരുന്നു കൃഷി. മികച്ച വിളവാണ് ലഭിച്ചത്.