കൊച്ചി: കൊച്ചി നഗരമദ്ധ്യത്തിൽ വൃദ്ധയുടെ മാല പൊട്ടിച്ചു കടന്ന തിരുവനന്തപുരം ശ്രീനിവാസപുരം മേലേതിൽവീട്ടിൽ അലി അബ്ദുൾ ഷായെ (35) പൊലീസ് അറസ്റ്റുചെയ്‌തു. ദീപാവലി ദിവസം രാത്രി ഏഴോടെ ദേശാഭിമാനി ജംഗ്ഷന് സമീപത്തായിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്ന് കഴിഞ്ഞ ദിവസം രാത്രിയിലാണ് നോർത്ത് പൊലീസ് ഇയാളെ പിടികൂടിയത്. വിവാഹ ബന്ധം വേർപ്പെടുത്തിയെന്നും ഇതിന്റെ കേസ് നടത്തിപ്പിനുള്ള പണത്തിനും വേണ്ടി മറ്റുമാർഗമില്ലാതെ മാലപൊട്ടിച്ചെന്നുമാണ് പ്രതിയുടെ മൊഴി. ഇയാൾക്കെതിരെ മറ്റ് കേസുകളില്ല. പ്രതിയെ റിമാൻഡ് ചെയ്‌തു. മാല പൊലീസ് കണ്ടെടുത്തിട്ടുണ്ട്.