doctor

പറവൂർ: സ്വകാര്യമേഖലയിലെ അലോപ്പതി ഡോക്ടർമാരുടെ സംഘടനയായ ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കൽ പ്രാക്ടീഷനേഴ്സ് അസോസിയേഷൻ 48-ാം സംസ്ഥാന സമ്മേളനം 29, 30 തിയതികളിൽ പറവൂരിൽ നടക്കും. 29ന് വൈകിട്ട് ആറരയ്ക്ക് മുനിസിപ്പൽ കവലയിലെ സെൻട്രൽ ഓഡിറ്റോറിയത്തിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ഡോ.ജോസ് മാത്യു അദ്ധ്യക്ഷത വഹിക്കും. 30ന് രാവിലെ ഒമ്പതിന് സമ്മേളനവും ജനറൽ ബോഡി യോഗവും. മെഡിസെപ് ആനുകൂല്യങ്ങൾ കുറഞ്ഞ പാക്കേജിൽ ചെറുകിട ആശുപത്രികളിൽ ലഭ്യമാക്കാൻ കഴിയുമെന്ന് സംസ്ഥാന സെക്രട്ടറി ഡോ. വി.എ. അബ്ദുൾ വഹാബ് പത്രസമ്മേളനത്തിൽ പറഞ്ഞു.