പറവൂർ: പറവൂർ സഹകരണ ബാങ്കിൽ അംഗത്വമെടുത്ത് 30 വർഷം പൂർത്തിയായ 75 വയസുള്ള മുതിർന്ന അംഗങ്ങൾക്ക് സ്നേഹം പദ്ധതിയിൽ ബാങ്ക് നൽകുന്ന വാർഷിക പെൻഷൻ വിതരണം നവംബർ ഒന്നിന് തുടങ്ങും. രാവിലെ പത്തരയ്ക്ക് ബാങ്ക് അങ്കണത്തിൽ നടക്കുന്ന വിതരണം പ്രസിഡന്റ് സി.പി. ജിബു ഉദ്ഘാടനം ചെയ്യും. അർഹരായ അംഗങ്ങൾ ബാങ്ക് ഓഫീസുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു.