pokkali-krishi-thathapall

പറവൂർ: കോട്ടുവള്ളി പഞ്ചായത്ത് വാർഡ് എട്ട് തത്തപ്പിള്ളിയിൽ കേരള കർഷക സംഘവും തൊഴിലുറപ്പ്ത്തൊഴിലാളികളും സംയുക്തമായി നടത്തിയ പൊക്കാളി കൃഷിയുടെ വിളവെടുപ്പ് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഷാജി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അനീജ വിജു, സുനിത ബാലൻ, കെ.ഡി. വേണുഗോപാൽ, പി.പി. അജിത്ത് കുമാർ, പി.ആർ. വിശ്വാസ്, സി.എം. രാജു എന്നിവർ സംസാരിച്ചു. പത്തേക്കർ സ്ഥലത്താണ് പൊക്കാളിക്കൃഷി ഇറക്കിയത്.