s-shivasankar

കൊച്ചി: സസ്‌പെൻഷൻ കാലയളവ് സർവീസായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും, നയതന്ത്ര ചാനൽ സ്വർണക്കടത്തു കേസ് പ്രതിയുമായ എം. ശിവശങ്കർ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ (സി.എ.ടി) സമീപിച്ചു.

തന്റെ വാദം കേൾക്കാതെയാണ് ആരോപണങ്ങളുടെ പേരിൽ 2020 ജൂലായ് 17 മുതൽ സസ്‌പെൻഡ് ചെയ്തതെന്ന് ഹർജിയിൽ പറയുന്നു. ഒരു വർഷത്തെ അവധിക്ക് 2020 ജൂലായ് ഏഴിന് അപേക്ഷിക്കുകയും, സർക്കാർ അനുവദിക്കുകയും ചെയ്തിരുന്നു. അവധി റദ്ദാക്കിയ നടപടി രാഷ്ട്രീയപ്രേരിതമാണ്. സ്വയം വിരമിക്കാനുള്ള അപേക്ഷയും തള്ളി. കേസിൽ തനിക്കെതിരെ ഒരു തെളിവും കണ്ടെത്താൻ അന്വേഷണ ഏജൻസികൾക്കു കഴിഞ്ഞിട്ടില്ലെന്നും ഹർജിയിൽ പറയുന്നു.