rto

പെരുമ്പാവൂർ: ഓപ്പറേഷൻ ഫോക്കസ് - 3 പെരുമ്പാവൂർ മേഖലയിൽ പരിശോധന തുടരുന്നു. വടക്കാഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തിൽ ട്രാൻസ്പോർട്ട് കമ്മിഷണറുടെ നിർദ്ദേശത്തെ തുടർന്നാണ് പരിശോധന തുടങ്ങിയത്. ഇതുവരെ 106 കേസുകൾ രജിസ്​റ്റർ ചെയ്തു. സ്പീഡ് ഗവർണ്ണർ ഇല്ലാത്ത 5 വാഹനങ്ങളുടെ ഫി​റ്റ്‌നസ് റദ്ദാക്കി. അമിതപ്രകാശം പരത്തുന്ന ലൈ​റ്റുകൾ, എയർഹോണുകൾ, സ്പീഡ് ഗവർണ്ണർ ഇല്ലാത്തതും രൂപമാ​റ്റം വരുത്തിയിട്ടുള്ളതുമായ വാഹനങ്ങളുമാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പെരുമ്പാവൂർ ജോയിന്റ് ആർ.​ടി.ഒ സന്തോഷ് കുമാർ അറിയിച്ചു.