
മൂവാറ്റുപുഴ: പ്രൊഫ. എം.കെ. സാനുവിന്റെ 96-ാം പിറന്നാൾദിനമായ വ്യാഴാഴ്ച മൂവാറ്റുപുഴ അജുഫൗണ്ടേഷൻ ഭാരവാഹികളും പ്രവർത്തകരും സാനുമാസ്റ്ററുടെ വസതിയിലെത്തി പിറന്നാൾ ദിനാഘോഷം സംഘടിപ്പിച്ചു. അജുഫൗണ്ടേഷൻ ചെയർമാൻ കൂടിയായ സാനുമാസ്റ്ററെ ഫൗണ്ടഷൻ ഡയക്ടറും കേരള ബാങ്ക് പ്രസിഡന്റുമായ ഗോപി കോട്ടമുറിക്കൽ ഷാൾ അണിയിച്ച് മധുരം നൽകി. ഫൗണ്ടേഷൻ ഡയറക്ടർ കമാണ്ടർ ഷെവലിയർ സി.കെ. ഷാജി അദ്ധക്ഷത വഹിച്ചു. ഫൗണ്ടഷൻ ഡയറക്ടർമാരായ കെ.എം. ദിലീപ്, രജീഷ് ഗോപിനാഥ്, അജേഷ് കോട്ടമുറിക്കൽ , അരുൺ ഡേവിഡ് , കുമാരനാശാൻ ലൈബ്രറി ജോയിന്റ് സെക്രട്ടറി കെ.വി. മനോജ് എന്നിവർ സംസാരിച്ചു.