cpi
ലഹരിക്കും അനാചാരങ്ങൾക്കുമെതിരെ സി.പി.ഐ എറണാകുളം സെൻട്രൽ ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ ബോട്ട് ജെട്ടിയിൽ സംഘടിപ്പിച്ച ബോധവത്കരണ സമ്മേളനവും അഗ്നിപ്രതിജ്ഞയും എറണാകുളം മണ്ഡലം കമ്മിറ്റി സെക്രട്ടറി പി.എ .ജിറാർ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ലഹരി വിപത്തിനും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ സി.പി.ഐ എറണാകുളം സെൻട്രൽ ലോക്കൽ കമ്മിറ്റി ബോധവത്കരണ സമ്മേളനം നടത്തി. അഗ്നിപ്രതിജ്ഞയുമെടുത്തു. സി.പി.ഐ എറണാകുളം മണ്ഡലം കമ്മിറ്റി സെക്രട്ടറി പി.എ. ജിറാർ ഉദ്ഘാടനം ചെയ്തു. വി.എസ്.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ പി.യു. ഋഷികേശ് ബോധവത്കരണ സന്ദേശം നൽകി. എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി കെ.ആർ.റെനീഷ്, ഇസ്‌കഫ് സംസ്ഥാന സെക്രട്ടറി ഷാജി ഇടപ്പള്ളി, ആശ വർക്കേഴ്‌സ് യൂണിയൻ ജില്ലാ പ്രസിഡന്റ് സിജി ബാബു, ലോക്കൽ സെക്രട്ടറി വി.എം.സിദ്ദിഖ്, മനുരാജ്, ഷീല മോഹൻ, വി. മുരുകൻ, ജോസ് കുത്തൂർ, സരള രാമകൃഷ്ണൻ, ജോൺ മുക്കത്ത്, സുനീർ ബാവ എന്നിവർ സംസാരിച്ചു.