കൊച്ചി: സംസ്ഥാന ജനറൽ സെക്രട്ടറിമാരുൾപ്പെടെ നേതാക്കളും പ്രവർത്തകരുമായ 250 പേർ കേരള കോൺഗ്രസിൽ (ജോസഫ്) നിന്ന് രാജിവച്ചു. ഏകാധിപത്യ നടപടികളിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് നേതാക്കൾ പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ വിൻസെന്റ് ജോസഫ്, ഡൊമിനിക് കാവുങ്കൽ, സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ലാലു വർഗീസ് തുടങ്ങിയവരും മണ്ഡലം ഭാരവാഹികളുമാണ് രാജിവച്ചത്.