
കോലഞ്ചേരി: കേരള ആരോഗ്യ സർവകലാശാലയുടെ നേതൃത്വത്തിൽ നടന്ന ഇന്റർ കോളേജിയറ്റ് ഫുട്‌ബാൾ ടൂർണമെന്റിൽ കോലഞ്ചേരി എം.ഒ.എസ്.സി മെഡിക്കൽ കോളേജ് ജേതാക്കളായി. ഫൈനലിൽ ലിറ്റിൽഫ്ളവർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് അങ്കമാലിയെയാണ് പരാജയപ്പെടുത്തിയത്.എം.ഒ.എസ്.സി മെഡിക്കൽ കോളേജ് ഡീൻ ഡോ. കെ. കെ. ദിവാകർ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. ഫാ. ജോൺ കുര്യാക്കോസ്, ഡോ. രാഹുൽ, കായിക വിഭാഗം മേധാവി ജോബ് കെ. ജോൺ തുടങ്ങിയവർ സംബന്ധിച്ചു.