
മൂവാറ്റുപുഴ : മൂവാറ്റുപുഴ ഗവ. ആയൂർവേദ ആശുപത്രിയും നഗരസഭ രണ്ടാം വാർഡിലെ ഇ.എം.എസ്. നഗർ റസിഡന്റ് സ് അസോസിയേഷനും സംയുക്തമായി ആയൂർവേദ ദിനത്തോടനുബന്ധിച്ച് നടത്തിയ ആയുർവ്വേദ മെഡിക്കൽ ക്യാമ്പ് നഗരസഭാ ചെയർമാൻ പി.പി. എൽദോസ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ സുധ രഘുനാഥ്, ചീഫ് മെഡിക്കൽ ഓഫീസർ ഡോ. പി.സി. ഷീല, റസിഡന്റസ് അസോസിയേഷൻ പ്രസിഡന്റ് പി.ഇ. അലി എന്നിവർ സംസാരിച്ചു. പരമ്പരാഗതമായ ചികിത്സാ രീതിയെക്കുറിച്ച് അറിവ് പകരുന്ന ക്ലാസും രോഗനിർണ്ണയം നടത്തി സൗജന്യമായി മരുന്നു വിതരണവും നടന്നു.