
അങ്കമാലി: കോക്കുന്ന് -വാതക്കാട് -പുല്ലാനി- മഞ്ഞപ്ര റോഡ് നിർമ്മാണം ഉടനെ പൂർത്തീകരിക്കാൻ നടപടി വേണമെന്ന് ബി.ജെ.പി തുറവൂർ പഞ്ചായത്ത് മൂന്നാം വാർഡ് കമ്മിറ്റി ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ ഗ്രാമീണ സടക് യോജനയിൽ ഉൾപെടുത്തി ആറ് കോടി രൂപ റോഡിനായി അനുവദിച്ചിട്ടുണ്ട് .
നടപടി ഉണ്ടായില്ലെങ്കിൽ ജനകീയ സമരത്തിന് ബി.ജെ.പി നേതൃത്വം കൊടുക്കുമെന്ന് ബി.ജെ.പി ജില്ലാ സെക്രട്ടറി ബിജു പുരുഷോത്തമൻ പറഞ്ഞു. വാർഡ് കൺവീനർ പി.റ്റി. ബാബു അദ്ധ്യക്ഷനായി. മണ്ഡലം ജനറൽ സെക്രട്ടറി കെ.ടി. ഷാജി, പഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. ബാബു, പഞ്ചായത്ത് അംഗം രജനി ബിജു, മഹിളാ മോർച്ച മണ്ഡലം ജനറൽ സെക്രട്ടിറി നിഷ ഷാജി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.സി. രാജു തുടങ്ങിയവർ പ്രസംഗിച്ചു.