കോലഞ്ചേരി: കറുകപ്പിള്ളി സെന്റ്ജോർജ് സൺഡേ സ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി 30ന് വൈകിട്ട് 4.30 ന് നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന ചീഫ്സെക്രട്ടറി വി.പി. ജോയ് ഉദ്ഘാടനം ചെയ്യും. ഇടവകാംഗങ്ങൾ തയ്യാറാക്കിയ ഏറ്റവും നീളം കൂടിയ കൈയെഴുത്ത് ബൈബിൾ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മോർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത പ്രകാശനം ചെയ്യും.

ഗിന്നസ് വേൾഡ് റെക്കാഡിലേക്ക് അപേക്ഷ സമർപ്പിച്ചിരിക്കുന്ന ലോകത്തിലെ ഏ​റ്റവും നീളം കൂടിയ കൈയെഴുത്ത് ബൈബിളാണിത്. ഇടവകയിലെ ചെറിയ കുട്ടികൾ മുതൽ മുതിർന്നവരായ ആയിരത്തോളം പേർ ചേർന്ന് രണ്ടര വർഷം കൊണ്ടാണ് കൈയെഴുത്ത് പൂർത്തിയാക്കിയത്. ആമുഖം 54 പേജ്, പഴയനിയമം 4556, അപ്പോക്രീഫാ ഗ്രന്ഥങ്ങൾ 878, പുതിയനിയമം 1824, അനുബന്ധം 8 പേജും ഉൾപ്പടെ 7320 പേജ് ഏകദേശം രണ്ടര കിലോമീ​റ്റർ നീളവും ഒരു അടുക്കായി വച്ചാൽ പത്ത് അടി ഉയരവും 150 കിലോഗ്രാം ഭാരവുമാണ് ബൈബിളിനുള്ളത്. എഴുതിയതിനു ശേഷം ബൈബിൾ കേടു കൂടാതെ സൂക്ഷിക്കുന്നതിന് പേപ്പർ ഇരുവശവും ലാമിനേ​റ്റ് ചെയ്തിട്ടുണ്ട്.