മട്ടാഞ്ചേരി: ഹാജീസ ഹാജിമൂസ മെമ്മോറിയൽ ഹൈസ്കൂൾ അടച്ച് പൂട്ടാനുള്ള മാനേജ്മെന്റ് നീക്കത്തിനെതിരെ സ്കൂൾ സംരക്ഷണ സമിതി നടത്തി വരുന്ന റിലേ സത്യാഗ്രഹ സമരം പതിനഞ്ച് ദിവസം പിന്നിട്ടു. പതിനഞ്ചാം ദിവസം അദ്ധ്യാപകരും അനദ്ധ്യാപകരുമാണ് സത്യാഗ്രഹം നടത്തി​യത്. സമരം നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. അഷറഫ് ഉദ്ഘാടനം ചെയ്തു. കെ.ബി. അഷറഫ് അദ്ധ്യക്ഷത വഹിച്ചു.എം.കെ. സെയ്തലവി,വി.ജെ. ഹൈസിന്ത്,റഫീക്ക് ഉസ്മാൻ സേഠ്, അസീസ് പട്ടേൽ സേഠ്,കെ.ബി. സലാം,എൻ.കെ.എം. ഷരീഫ്,ഷരീഫ് അലിസർ,എം.എ. അഷറഫ്,കെ.ബി. ജബ്ബാർ,അദ്ധ്യാപകരായ എം.പി. സിന്ധു,അൻജം ബായി,തോബിയാസ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.