അങ്കമാലി :ഫിസാറ്റ് എൻജിനിയറിംഗ് കോളേജിലെ വിദ്യാരംഭ പ്രവർത്തങ്ങൾക്ക് തുടക്കമായി. ജില്ലാ കളക്ടർ ഡോ.രേണു രാജ് വിദ്യാരംഭം ഉദ്ഘാടനം ചെയ്തു. ചെയർമാൻ പി.ആർ. ഷിമിത്ത് അദ്ധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികൾക്കുള്ള കെ.യു. ജോസഫ് മെമ്മോറിയൽ അവാർഡ് ഡോ.രേണു രാജ് വിദ്യാർത്ഥികൾക്ക് കൈമാറി. ചടങ്ങിൽ കോളേജ് വൈസ് ചെയർമാൻ സച്ചിൻ ജേക്കബ് പോൾ, ട്രഷറർ ജെനിബ് ജെ . കാച്ചപ്പിള്ളി, വൈസ് പ്രസിഡന്റ് പോൾ മുണ്ടാടൻ, അസോസിയേറ്റ് സെക്രട്ടറി എം.പി.അബ്ദുൽ നാസർ , അസോസിയേറ്റ് ട്രഷറർ വി.എം.രാജനാരായണൻ , മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ജോർജ് സി. ചാക്കോ, കെ.കെ.അജിത് കുമാർ , ടോം തോമസ്, ഇ.കെ. രാജവർമ്മ, പി.കെ. മുഹമ്മദ് അൻസാരി , കെ.ജയശ്രീ , പ്രിൻസിപ്പൽ ഡോ. മനോജ് ജോർജ്, പി.ടി.എ വൈസ് പ്രസിഡന്റ് എൻ.ഐ. തോമസ് , വൈസ് പ്രിൻസിപ്പൽ ഡോ .സി .ഷീല, ഡീൻ ഡോ. പി.ആർ. മിനി , ഫിസാറ്റ് ബിസിനസ് സ്കൂൾ ഡയറക്ടർ ഡോ. എ.ജെ. ജോഷ്വ, ഡോ.ജോസ് ചെറിയാൻ തുടങ്ങിയവർ പ്രസംഗിച്ചു.