കൊച്ചി: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന മാർക്ക് കരസ്ഥമാക്കിയവർക്ക് കൊച്ചിൻ പോർട്ട് സ്റ്റാഫ് അസോസിയേഷൻ വെൽഫയർ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മുൻ എം. എൽ. എ. മേഴ്‌സി രവി മെമ്മോറിയൽ, എച്ച്.എം.എസ് മുൻ നേതാവ് ജയലാലു മെമ്മോറിയൽ സ്‌കോളർ ഷിപ്പുകൾ വിതരണം ചെയ്തു. ഐ. ടി.എഫ് ഭാരവാഹിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട പി. എം. മുഹമ്മദ് ഹാനീഫിനെ യോഗത്തിൽ ആദരിച്ചു. തുറമുഖവകുപ്പിൽ നിന്ന് ഈ മാസം വിരമിക്കുന്ന പി. വി. മേരിക്ക് യാത്രയയപ്പ് നൽകി. പി. എം മുഹമ്മദ് ഹനീഫ്, തോമസ് സെബാസ്റ്റ്യൻ, കെ.ദാമോദരൻ, പി. വി. മേരി, ജോസഫ് ജോസ്, കെ. പി. രാജേന്ദ്രൻ, ഷാഹുൽ ഹമീദ് തുടങ്ങിയവർ സംസാരിച്ചു.