 
തൃക്കാക്കര: വൈ.എം.സി.എ എറണാകുളം പാലാരിവട്ടം ബ്രാഞ്ചി ന്റെയും വൈസ്മെൻസ് ക്ലബ് കാക്കനാട് ടൗണിന്റെയും സംയുക്താഭിമുഖ്യത്തിൽ മെഡിക്കൽ ഉപകരണങ്ങളും ഡയാലിസിസ് കൂപ്പൺ വിതരണവും സംഘടിപ്പിച്ചു. വൈ.എം.സി.എ എറണാകുളം പ്രസിഡന്റ് അലക്സാണ്ടർ എം.ഫിലിപ്പ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് ക്ലബ് ഒഫ് കാക്കനാട് ടൗൺ പ്രസിഡന്റ് ഐസക് സജി പാലാൽ മുഖ്യാതിഥിയായിരുന്നു.ഡോ. ടെറി തോമസ് ഇടത്തൊട്ടി, ഡാനിയേൽ സി ജോൺ,എബ്രഹാം സൈമൺ, കുരുവിള മാത്യൂസ്, സജി എബ്രഹാം എന്നിവർ സംസാരിച്ചു