കൊച്ചി: ലഹരിവിരുദ്ധ കാമ്പയിന്റെ ഭാഗമായി ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് സോഷ്യൽ പ്രൊട്ടക്ഷൻ ഫോഴ്സ് രൂപീകരിക്കുന്നു. ലഹരി വസ്തുക്കളുടെ വില്പനയും ഉപയോഗവും ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട അധികാരികളെ അറിയിച്ച് സമൂഹത്തിന് ഒരു പ്രതിരോധകവചം തീർക്കുക എന്നതാണ് ലക്ഷ്യം. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ കാമ്പയിനുകൾ നടന്നുവരികയാണ്. ഇതിന്റെ തുടർച്ചയായി നാടിനെയും യുവതലമുറയെയും ലഹരിയിൽ നിന്നും പൂർണമായും മുക്തമാക്കാനാണ് സോഷ്യൽ പ്രൊട്ടക്ഷൻ ഫോഴ്‌സിന് രൂപം നൽകുന്നതെന്ന് പ്രസിഡന്റ് എം.ആർ. രാജേഷ് പറഞ്ഞു.