പെരുമ്പാവൂർ: പൂപ്പാനി റോഡ് റസിഡന്റ് സ് അസോസിയേഷൻ വാർഷിക പൊതുയോഗം രക്ഷാധികാരി പ്രൊഫ. എൻ.ആർ. വാസുദേവൻ നായർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.ആർ. വിജയകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ നഗരസഭാ ആരോഗ്യ വിഭാഗം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.കെ.രാമകൃഷ്ണൻ, മുനിസിപ്പൽ കൗൺസിലർ പോൾ പാത്തിക്കൽ അസോസിയേഷൻ സെക്രട്ടറി എസ്.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ഈ വർഷത്തെ കെ.സുകുമാരൻ സ്മാരക പുരസ്‌കാരം നേടിയ കേരളകൗമുദി പെരുമ്പാവൂർ ലേഖകൻ കെ.രവികുമാറിനെ യോഗത്തിൽ ആദരിച്ചു.