g-it-i
കളമശേരി ഗവ. ഐ.ടി.ഐ. വിദ്യാർത്ഥികൾ നടത്തിയ ലഹരിവിരുദ്ധ കൂട്ട ഓട്ടം

കളമശേരി: കേരള സർക്കാരിന്റെ നോ ടു ഡ്രഗ് എന്ന ലഹരി വിരുദ്ധ കാമ്പയിനി​ന്റെ ഭാഗമായി കളമശേരി ഗവ. ഐ.ടി.ഐ യിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ എൻ.എസ്.എസ് വോളണ്ടിയർമാർ അടക്കമുള്ള ഐ.ടി.ഐ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ സന്ദേശ കൂട്ടയോട്ടം നടത്തി. പ്രിൻസിപ്പൽ പി.കെ. രഘുനാഥൻ ഫ്ലാഗ് ഓഫ് ചെയ്ത കൂട്ടയോട്ടത്തിന്റെ സമാപന സമ്മേളനത്തിൽ ഇൻസ്ട്രക്ടർമാരായ മുഹമ്മദ് അഫ്സൽ, മിനിമോൾ എന്നിവർ വിജയികളായ യദുകൃഷ്ണൻ, മുഹമ്മദ് അസ്ലം, അരുൺ വിൽസൺ എന്നിവർക്ക് പുരസ്കാരം നൽകി​.