മൂവാറ്റുപുഴ: ഓൾ കേരള പ്രൈവറ്റ് ബാങ്കേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനവും മൂവാറ്റുപുഴ താലൂക്ക് കുടുംബസംഗമവും 30 ന് വൈകിട്ട് 4.30 ന് മൂവാറ്റുപുഴ ക്ലബ് ഓഡിറ്റോറിയത്തിൽ നടക്കും. ഡോ.മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ വിദ്യാഭ്യാസ അവാർഡുകൾ, വിദ്യാഭ്യാസ ധനസഹായം, താലൂക്ക് യൂണിറ്റുകൾക്കുള്ള പുരസ്‌കാരം എന്നിവയുടെ വിതരണവും നടക്കും.

ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് സേവ്യർ അദ്ധ്യക്ഷത വഹിക്കും. നഗരസഭാ ചെയർമാൻ പി.പി എൽദോസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് മണി ലെന്റേഴ്‌സ് ആക്ട് ആൻഡ് ജി.എസ്.ടി എന്ന വിഷയത്തിൽ ചർച്ച നടക്കും. സ്‌റ്റേറ്റ് ജി.എസ്.ടി ഡെപ്യൂട്ടി കമ്മിഷണർ റോബി ചാണ്ടി നേതൃത്വം നൽകും. തുടർന്ന് വിവിധ കലാപരിപാടികൾ, ഗാനമേള എന്നിവയും ഉണ്ടാകും. വാർത്താസമ്മേളനത്തിൽ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് ഇ.പി ജോസ്, ജില്ല വൈസ് പ്രസിഡന്റ് അഡ്വ. കെ.ജെ.ബി തോമസ്, താലൂക്ക് പ്രസിഡന്റ് ജോർജ് ജോൺ ടി, ട്രഷറർ ഷാജു ജോൺ, വൈസ് പ്രസിഡന്റ് ഹരീഷ് ചെറിയാൻ എന്നിവർ പങ്കെടുത്തു.