പെരുമ്പാവൂർ: തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഒക്കൽ പഞ്ചായത്തിലെ പെരിയാർവാലി കനാൽ ശുചീകരണത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് മനോജ് തോട്ടപ്പിള്ളി നിർവ്വഹിച്ചു. ഒക്കൽ പഞ്ചായത്തിലെ 6,7,8 വാർഡുകളിലൂടെ കടന്നുപോകുന്ന കനാൽ കുടാലപ്പാട് മുതൽ കോട്ടുവേലി തുറ വരെ രണ്ട് കിലോമീറ്ററോളം പ്രദേശങ്ങളിലൂടെ കടന്നു പോകുന്നതാണ്. നൂറ് കണക്കിന് കുടുംബങ്ങൾ കുടിവെള്ളത്തിന് ആശ്രയിക്കുന്നത് കനാലിനെയാണ്. മുന്നുറോളം വരുന്ന തൊഴിലാളികൾ ചേർന്ന് ശുചീകരണം നടത്തിയത് വളരെ പ്രയോജനകരമാണെന്ന് സ്റ്റാൻ‌ഡിംഗ് കമ്മിറ്റി ചെയർമാൻ സാബു മൂലൻ പറഞ്ഞു. പഞ്ചായത്ത് അംഗങ്ങളായ ഇ.എസ് സനൽ, രാജേഷ് മാധവൻ എന്നീവർ നേതൃത്വം നൽകി.