നെടുമ്പാശേരി: ലഹരിക്കെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നെടുമ്പാശേരി എയർപോർട്ട് യൂണിറ്റിന്റെ നേതൃത്വത്തിൽ നാളെ വൈകിട്ട് നാലിന് വിമാനത്താവള റോഡിൽ മനുഷ്യച്ചങ്ങല തീർക്കും.
നെടുമ്പാശേരി ജനമൈത്രി പൊലീസ്, വിവിധ ട്രേഡ് യൂണിയനുകൾ തുടങ്ങിയവയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഡിവൈ.എസ്.പി പി.കെ. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് ബൈജു ഇട്ടൂപ്പ് അദ്ധ്യക്ഷത വഹിക്കും. ഇൻസ്‌പെക്ടർ സോണി മത്തായി മുഖ്യാതിഥിയാകും. സിവിൽ എക്‌സൈസ് ഓഫിസർ സി.എ. സിദ്ദിഖ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.