
നെടുമ്പാശേരി: കൊച്ചിൻ എയർപോർട്ട് റോട്ടറി ക്ലബ്ബ് ഭിന്നശേഷി കുട്ടികൾക്കായി നടത്തിയ കായികമേള റോട്ട്‌സ് സ്‌പോർട്ട്‌സ് 2022ൽ അടിമാലി കാർമൽ ജ്യോതി സ്‌പെഷ്യൽ സ്‌കൂൾ ചാമ്പ്യന്മാരായി. പൊതിയക്കര സ്‌നേഹസദൻ സ്‌പെഷ്യൽ സ്‌കൂൾ രണ്ടാം സ്ഥാനവും മൂവ്വാറ്റുപുഴ നിർമ്മല സദൻ സ്‌പെഷ്യൽ സ്‌കൂൾ മൂന്നാം സ്ഥാനവും നേടി.
റോട്ടറി ഡിസ്ട്രിക്ട് ഗവർണർ രാജ്‌മോഹൻ നായർ മേള ഉദ്ഘാടനം ചെയ്തു. ഫെഡറൽ ബാങ്ക് അസോസിയേറ്റ് വൈസ് പ്രസിഡന്റ് എം.ടി. ജോയ്, ഡപ്യൂട്ടി വൈസ് പ്രസിഡന്റ് അജിത്ത് മാത്യു എന്നിവർ ചേർന്ന് ദീപശിഖ കൈമാറി. കൊച്ചിൻ എയർപോർട്ട് റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ഡോ. മേജർ ജൂഡ് ജോൺ അദ്ധ്യക്ഷത വഹിച്ചു. ക്ലബ്ബ് സെക്രട്ടറി ഡോ. സുനിൽ എളന്താട്ട്, ഡിസ്ട്രിക്ട് ജനറൽ സെക്രട്ടറി അൾജിയേഴ്‌സ് ഖാലിദ്, വിശ്വജ്യോതി പ്രിൻസിപ്പൽ ഫാ.ജോഷി കൂട്ടുങ്കൽ, ടി.പി. സെബാസ്റ്റ്യൻ, സി. അജയകുമാർ, രമ രാജീവ് എന്നിവർ സംസാരിച്ചു. വിജയികൾക്ക് ബെന്നി ബഹനാൻ എം.പി, റോജി എം. ജോൺ എം.എൽ.എ, ഫാദർ ജോൺ മഞ്ഞളി, റിൻഷാദ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. കോ-ഓർഡിനേറ്റർ സോജൻ കോശി, റോട്ടറി വൈസ് പ്രസിഡന്റ് എം വൈ ജോർജ്ജ്, ഫിനാൻസ് കമ്മിറ്റി ചെയർമാൻ വി.ബി. രാജൻ, ഗിരീഷ് തെറയിൽ, ഡോ. സന്തോഷ് തോമസ്, സ്‌ക്കറിയ ഡി. പാറക്ക എന്നിവർ സംസാരിച്ചു.
വിവിധ വിഭാഗങ്ങളിലായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി 60 ഇനങ്ങളിലായി നടന്ന മത്സരത്തിൽ എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി ജില്ലകളിലെ 25സ്‌പെഷ്യൽ സ്‌കൂളുകളിൽ നിന്നായി 1000 ത്തോളം കുട്ടികളും 100 ഓളം അദ്ധ്യാപകരും പങ്കെടുത്തു.