police

ആലുവ: സി.ആർ.പി.എഫിലെ റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് റൂറൽ പൊലീസുമായി സഹകരിച്ച് ആലുവയിൽ സേനാഭ്യാസം നടത്തി. അക്രമാസക്തമായ ജനക്കൂട്ടത്തെ പിരിച്ചു വിടുന്നത് സംബന്ധിച്ച് പ്രദർശനത്തിലൂടെ വിശദീകരണം നടത്തി. ആയുധങ്ങളും പരിജയപ്പെടുത്തി. ആർ.എ.എഫിന്റെ 105 കോയമ്പത്തൂർ വിംഗാണ് അഭ്യാസത്തിൽ അണിനിരന്നത്. അസിസ്റ്റന്റ് കമാണ്ടന്റ് അലക്‌സ് ജോർജ്, ഡിവൈ.എസ്.പി പി.കെ. ശിവൻ കുട്ടി, ഇൻസ്‌പെക്ടർമാരായ കുമാർ മഹാദേവ്, എൽ. അനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.